Friday, August 26, 2011

കുഞ്ഞു കുഞ്ഞു രസങ്ങള്‍ അഥവാ കുഞ്ഞുങ്ങളുടെ രസങ്ങള്‍..!

ഒരു പ്ലമ്മിന്‍റെ രസവും നവരസങ്ങളും!
--------------------------------------------
ഒരു പ്ലം  കഴിച്ച് അതിന്‍റെ രസം ഉള്ളില്‍ ചെന്നപ്പോള്‍ കുഞ്ഞിന്‍റെ മുഖത്ത് വിരിഞ്ഞിറങ്ങിയ രസങ്ങള്‍..!


അലസം

നോട്ടം

ജിജ്ഞാസ

ശ്രദ്ധ

പരീക്ഷണം

താളം

ആലോചന

കണ്ടെത്തലിന്‍റെ സന്തോഷം

സന്തോഷത്തിന്‍റെ ഉന്നതി

സന്തോഷത്തിനെ പരമോന്നതി !
പുഞ്ചിരിയില്‍ പൊതിഞ്ഞ രസങ്ങള്‍
-------------------------------------

നിഷ്കളങ്കതയുടെ മറ്റൊരു ഫാസ്റ്റ് ഷോട്ട്.. എന്‍റെ അയല്‍വക്കത്തെ ഒരു ചിരിക്കുടുക്ക വീട്ടില്‍ വന്നപ്പോള്‍ പകര്ത്തിയത്..


ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോടരുതേ എന്നോതുവാന്‍ മോഹം..!

19 comments:

 1. ഭൂമിയിലെ മാലാഖമാരാണ് കുഞ്ഞുങ്ങളെങ്കില്‍ അവരിലൂടെ നമ്മുക്ക് സ്വര്‍ഗ്ഗലോകം അനുഭവിച്ചറിയാം ഭൂമിയിലെ സ്വര്‍ഗ്ഗം.!

  ReplyDelete
 2. Agar firdous baroi zameen ast.........
  Hamein ast o hamein ast o hamein ast o hamein ast....
  ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ .....
  അതിവിടെയാണ് , അതിവിടെയാണ് , അതിവിടെയാണ് ,.....

  ReplyDelete
 3. ഒരു ദിവസം ഈസോപ്പ് കൊച്ചു കുഞ്ഞുങ്ങളുമായി സര്‍വ്വതും മറന്ന് ഓടിച്ചാടി കളിക്കുന്നസമയം. മുതിര്‍ന്ന ഒരു ഏതന്‍സുകാരന് ഇത് കണ്ട് അലോസരം തോന്നി. അയാള്‍ നീരസത്തോടെ ചോദിച്ചു, “നിങ്ങളെ പോലെ മുതിര്‍ന്ന ഒരാള്‍ ഇങ്ങനെ കൊച്ചു കുട്ടികളുമായി ഗോഷ്ടികളിലേര്‍പ്പെട്ട് സമയം പഴാക്കുന്നത് ശരിയോ?”

  ഈ സോപ്പ് മറുപടിയായി അടുത്തു കിടന്നിരുന്ന, വലിച്ചു കെട്ടിയിരുന്ന വില്ലിന്റെ ചരട് അഴിച്ചു വച്ചു. അതോടെ വില്ല് നിവര്‍ന്നു. വഴിയാത്രക്കാരന് ഒന്നും മനസ്സിലായില്ല. അയാള്‍ അതിന്റെ വിശദീകരണം ആവശ്യപ്പെട്ടു.
  ഈസോപ്പു പറഞ്ഞു, സുഹൃത്തേ, വില്ല് സദാ വലിച്ചു മുറുക്കി വളച്ചു വച്ചിരുന്നാല്‍ കുറച്ചു കഴിയുമ്പോള്‍ അതിന്റെ വലിവ് കുറഞ്ഞുപോകും, പിന്നെ അത് ഉപയോഗശൂന്യമാകും ആവശ്യസമയത്ത് മാത്രം ഞാണ്‍ വലിച്ചു മുറുക്കിയാല്‍ വില്ല് എപ്പോഴും ഒന്നാന്തരം ആയുധമായിരിക്കും.

  “അതുപോലെ മനസ്സ് സദാ പിരിമുറുക്കത്തിലും ജോലിത്തിരക്കിലും മുഴുകിയിരുന്നാല്‍ അതിന്റെ ഊര്‍ജ്ജസ്വലത കുറയും. കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോള്‍ മനസ് അഴിയും, ശാന്തമാകും പിന്നീട് നന്നായി ഉപയോഗിക്കാനുള്ള ഊര്‍ജ്ജം അതില്‍ നിറയും.”

  നിഷ്കളങ്കരായ കുട്ടികളില്‍ ഈശ്വരസാന്നിധ്യം നിറഞ്ഞിരിക്കുന്നു. അവരുമായി ഇടപഴകുന്നത് നമ്മുടെ മനസിനെ ലാഘവപ്പെടുത്താനും നന്നാക്കാനും സഹായിക്കും. തന്റെ സമീപത്തേക്ക് വരാന്‍ തുടങ്ങിയ കുഞ്ഞിങ്ങളെ തടഞ്ഞവരെ യേശുദേവന്‍ വലക്കിയത് ഓര്‍ക്കൂ. പരമഹംസന്മാര്‍ കുട്ടികളുടെ സമീപ്യം വളരെ ആഗ്രഹിക്കുന്നുവെന്ന് ശ്രീരാമകൃഷ്ണ പരമഹംസര്‍ അരുളിയതും ഓര്‍ക്കുക.

  ReplyDelete
 4. സ്വർഗ്ഗത്തിന്റെ തുണ്ട് കാണിച്ചുതന്നതിന് നന്ദി.

  (യുണീക്കോഡിന്റെ വേഷമാണോ, മുകളിലെ കഥയിൽ ഈസോപ്പ് (Aesop) ചിലയിടത്ത് ഈ സോപ്പ് (soap) പോലെ തോന്നി.)

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. ഒരു പ്ലമ്മിന്‍റെ രസവും നവരസങ്ങളും! ശരിയായ തലകെട്ട്!
  പ്ലം പലപ്പോഴും കഴിച്ചിട്ടുണ്ടെങ്കിലും ഇന്നാണ് പ്ലമ്മിന്റെ 'നവരസങ്ങളും' കണ്ടത്..

  ഉഗ്രന്‍ ചിത്രങ്ങള്‍!!

  ReplyDelete
 7. ചിത്രങ്ങള്‍ നന്നായി, ക്യാപ്ഷന്‍സും.

  ReplyDelete
 8. നല്ല രസമുണ്ട്...കുട്ടികളും,ചിത്രങ്ങളും..:)

  ReplyDelete
 9. ചിത്രങ്ങള്‍ നന്നായി

  ReplyDelete
 10. കുട്ടികളിൽ മാത്രമാണ് നിഷ്കളങ്ക ഭാവം.. നല്ല ചിത്രങ്ങൾ..!!

  ReplyDelete
 11. ചിത്രങ്ങള്‍ മനോഹരം..തലക്കെട്ടുകള്‍ അതിമനോഹരം..

  ReplyDelete
 12. എനിയ്ക്ക്‌ ആ 'പരീക്ഷണം' സ്റ്റൈൽ നല്ലോണം ബോധിച്ചൂട്ടോ...

  ReplyDelete
 13. @yunus: ഭൂമിയിലെ സ്വര്‍ഗ്ഗത്തില്‍ വസിക്കാനിഷ്ടമുള്ളയാളാണ് എന്ന് മനസ്സിലായ്.
  @അബ്ദുള്‍ ജബ്ബാറ് വട്ടപ്പൊയി നിഷ്കളങ്കരായ കുട്ടികളില്‍ ഈശ്വരസാന്നിധ്യം നിറഞ്ഞിരിക്കുന്നു. അവരുമായി ഇടപഴകുന്നത് നമ്മുടെ മനസിനെ ലാഘവപ്പെടുത്താനും നന്നാക്കാനും സഹായിക്കും. -- വാസ്തവം
  @Tomsan Kattackal: നമ്മുക്ക് ആ സ്വര്‍ഗ്ഗത്തില്‍ വസിക്കാന്‍ സാധിക്കും മന്സ്സ് ഇളപ്പമാക്കിയാല്‍..
  @മാണിക്യം: ഇനി പ്ലം കഴിക്കുമ്പോള്‍ ശ്രദ്ധിക്കൂ.. ചിലപ്പോള്‍ നവരസങ്ങളും അതിനപ്പുറവും കണ്ടെന്ന് വരാം..
  @സോണി : @നേന സിദ്ധീഖ് : @വേനല്പ്പക്ഷി:@അനുരാഗ്:@ഒരു ദുബായിക്കാരന്‍ :ആശംസകള്‍ക്ക് ഒത്തിരി നന്ദി
  @ആയിരങ്ങളില്‍ ഒരുവന്‍: വാസ്തവം
  @Biju Davis: ഇതെല്ലാം ഒരു പരീക്ഷണമല്ലേ..

  ReplyDelete
 14. നിഷ്കളങ്ക മുഖങ്ങള്‍ , നല്ല ചിത്രങ്ങള്‍ ... എല്ലാം ഇഷ്ടായി ...

  ReplyDelete
 15. @Lipi Ranju:ആശംസകള്‍ക്ക് നന്ദി!

  ReplyDelete
 16. നന്നായിരിക്കുന്നു.. വീണ്ടും വീണ്ടും കാണാന്‍ കൊതിപ്പിക്കുന്ന ചിത്രങ്ങള്‍

  ReplyDelete
 17. ഭംഗി കണ്ടിട്ട് സ്വന്തം കുഞ്ഞാണെന്ന് തോന്നുന്നു..

  ReplyDelete